Nayanthara on Colors Tamil???
— Colors Tamil (@ColorsTvTamil) April 19, 2019
Stay tuned to know more.. #ColorsTamil | #NayanonColorsTamil | #Staytuned pic.twitter.com/wgQSTbsOYD
ബിഗ് ബോസ് തമിഴ് സീസണ് 3 ഉടന്‍ ആരംഭിക്കാനിരിക്കുകയാണ്, ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ബിഗ് ബോസ് അവതാരകയായെത്തുമെന്നാണ്. സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്ന വാര്‍ത്തകള്‍ പറയുന്നത് നയന്‍താര ടെലിവിഷന്‍ രംഗത്തേക്ക് കടക്കുകയാണ് എന്ന തരത്തിലാണ്. ഉലകനായകന് കമലഹാസനു പകരം നയന്‍താര അവതരിപ്പിക്കകുമെന്ന തരത്തിലാണ് വാര്‍ത്തകള്‍.
കളേഴ്സ് തമിഴ് അവരുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്, നയന്‍താര കളേഴ്സ് തമിഴില്‍? കൂടുതല്‍ അറിയാന്‍ കാത്തിരിക്കൂ എന്നാണ്. മുന്‍കാല ടിആര്പികളനുസരിച്ച് കമലഹാസന് തന്നെ അവതരിപ്പിക്കാനാണ് സാധ്യത, എന്നാല്‍ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുന്നതിനാല്‍ നയന്‍താര എത്താനും സാധ്യതയുണ്ട്.
ഐഫ്ലിക്സ്.കോം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് നടി ബിഗ്ബോസ് സീസണ് 3 അവതരിപ്പിക്കുന്നില്ല. കളേഴ്സ് തമിഴ് അടുത്തിടെ താരത്തിന്റെ ഇമൈക്ക നോടികള്‍ സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയിരുന്നു. ചാനലില്‍ സിനിമയുടെ പ്രീമിയര്‍ കാണിക്കാനിരിക്കുകയാണ്.
നയന്‍താര ഇപ്പോള്‍ കോലൈയുതിര് കാലം റിലീസിംഗ് കാത്തിരിക്കുകയാണ്. നായികാപ്രാധാന്യമുള്ള സിനിമയാണിത്. ചക്രി ടോളട്ടി ഒരുക്കിയിരിക്കുന്ന സിനിമ ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുകയാണ്. നയന്‍- നിവിന്‍ പോളി ചിത്രം ലവ് ആക്ഷന്‍ ഡ്രാമ സെപ്തംബര്‍ 5ന് ഓണത്തോടനുബന്ധിച്ച റിലീസ് ചെയ്യാനിരിക്കുകയാണ്.
മിസ്റ്റര്‍ ലോക്കല്‍, ശിവ കാര്‍ത്തികേയനൊപ്പം. കോമഡിക്ക് പ്രാധാന്യം നല്‍കിയുള്ള സിനിമ സംവിധാനം ചെയ്തിരിക്കുന്നത് എം രാജേഷ് ആണ്. കെ ഇ ജ്ഞാനവേല്‍ രാജ സ്റ്റുഡിയോ ഗ്രീന്‍ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നു. മെയ് 17ന് ചിത്രം റിലീസ് ചെയ്യും.
അജിത് ചിത്രം വിശ്വാസം ആയിരുന്നു ഈ വര്‍ഷം താരത്തിന്റെ ആദ്യ ചിത്രം. ശിവ സംവിധാനം ചെയ്ത സിനിമ. വിജയ് 63, അറ്റ്ലി സംവിധാനം ചെയ്യുന്ന സിനിമയുടേയും ഭാഗമായി താരമെത്തുന്നു.തമിഴും മലയാളവും കൂടാതെ തെലുഗില്‍ സേ രാ നരസിംഹ റെഡ്ഡി എന്ന സിനിമയും ഈ വര്‍ഷം റിലീസ് ചെയ്യുന്നുണ്ട്.