Categories
Film News

നയൻതാര ചിത്രം നെട്രികണ്ണ് ഹോട്ട്സ്റ്റാറിലെത്തുന്നു

നയൻതാരയുടെ പുതിയ സിനിമ നെട്രികണ്ണ് ഡിസ്നി+ ഹോട്ടസ്റ്റാറിലൂടെ റിലീസ് ചെയ്യുന്നു. ഒറിജിനൽ തമിഴ് വെർഷൻ കൂടാതെ തെലു​ഗ്, മലയാളം , കന്നഡ ഭാഷകളിലും സിനിമ റിലീസ് ആകുന്നു. മിലിന്ദ് റാവു- അവൾ ഫെയിം, സംവിധാനം ചെയ്യുന്ന സിനിമ ത്രില്ലർ ആണ്.

നെട്രികണ്ണിൽ നയൻതാര അന്ധയായ കഥാപാത്രമായാണെത്തുന്നത്. അജ്മൽ ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നു.

പോപുലർ കൊറിയൻ ത്രില്ലർ സിനിമ ബ്ലൈന്റിന്റെ ഔദ്യോ​ഗിക റീമേക്ക് ആണ് നെട്രിക്കണ്ണ് എന്നാണ് റിപ്പോർട്ടുകൾ. കാർ അപകടത്തിൽ കാഴ്ച നഷ്ടപ്പെടുന്ന പോലീസ് അക്കാഡമിയിലെ മികച്ച വനിതാകാഡെറ്റാണ് നായിക. വർഷങ്ങൾക്ക് ശേഷം ഒരു കൊലപാതകകേസ് നായയുടെയും അവരുടെ പ്രത്യേക കഴിവിനാലും തെളിയിക്കുന്നതാണ്.

നെട്രികണ്ണ് സിനിമാറ്റോ​ഗ്രഫി ആർ ഡി രാജശേഖർ, സം​ഗീതം ​ഗിരീഷ് ​ഗോപാലകൃഷ്ണൻ, എഡിറ്റിം​ഗ് ലോറൻസ് കിഷോർ എന്നിവരാണ് അണിയറയിൽ. വിഘ്നേശ് ശിവൻ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.