Categories
trailer

നയന്‍താരയുടെ മൂക്കുത്തി അമ്മൻ ട്രയിലറെത്തി

നേരത്തെ അറിയിച്ചിരുന്നതുപോലെ നയൻതാര നായികയാകുന്ന മൂക്കുത്തി അമ്മൻ ട്രയിലർ ഓണ്‍ലൈനിൽ റിലീസ് ചെയ്തു. സറ്റയർ രീതിയിലുള്ള സിനിമ ആർജെ ബാലാജി, എൻജെ ശരവണൻ കൂട്ടുകെട്ട് എഴുതി സംവിധാനം ചെയ്യുന്നു. നിലവിലെ രാഷ്ട്രീയ അവസ്ഥകളുമായി ബന്ധപ്പെട്ട് ഒരു സറ്റയർ സിനിമ എൽകെജി കഴിഞ്ഞ വർഷം ആർജെ ബാലാജി എഴുതി അഭിനയിച്ചിരുന്നു.

ട്രയിലർ നയൻതാര മൂക്കുത്തി അമ്മൻ എന്ന ദേവിയായെത്തുന്നു. ആർ ജെ ബാലാജി, ഉർവശി, വിസാരണൈ ഫെയിം അജയ് ഘോഷ്, മൗലി എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ദിനേശ് കൃഷ്ണൻ ഡിഒപി, സംഗീതം ഗിരീഷ്. ഡോ. ഇസാരി കെ ഗണേഷ് , വേൽ ഇന്‍റർനാഷണൽ ബാനറിൽ സിനിമ നിർമ്മിക്കുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ നവംബർ 14ന് ചിത്രം റിലീസ് ചെയ്യുകയാണ്.