Categories
Film News

നയന്‍താര ദേവിയായി മൂക്കുത്തി അമ്മന്‍ പോസ്റ്റര്‍

ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന സിനിമയാണ് മൂക്കുത്തി അമ്മന്‍. എന്‍ ജെ ശരവണനുമായി ചേര്‍ന്നാണ് അദ്ദേഹം സിനിമ സംവിധാനം ചെയ്യുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര പ്രധാന കഥാപാത്രമായെത്തുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. പോസ്റ്ററില്‍ ദേവിയായാണ് നയന്‍ എത്തിയിരിക്കുന്നത്. ഡോ. ഇസറൈ കെ ഗണേഷ് വേല്‍സ് ഇന്റര്‍നാഷണല്‍ സിനിമ നിര്‍മ്മിക്കുന്നു.

80കളിലും 90കളിലും തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ഭക്തിസിനിമകള്‍ക്ക് പ്രത്യേകം ആരാധകര്‍ തന്നെ ഉണ്ടായിരുന്നു. മൂക്കുത്തി അമ്മന്‍, ഭക്തിയുടെ സറ്റയര്‍ രീതിയില്‍ അവതരിപ്പിക്കുന്ന സിനിമയാണ്. ആര്‍ജെ ബാലാജി തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹം എഴുതിയ എല്‍കെജിയും സറ്റയ്ര# രീതിയില്‍ നിലവുലെ രാഷ്ട്രീയസാഹചര്യത്തെ അവതരിപ്പിച്ച സിനിമയായിരുന്നു.

മൂക്കുത്തി അമ്മനില്‍ ഇന്ദുജ, ഉര്‍വശി എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. ദിനേശ് കൃഷ്ണന്‍, ഡിഒപി, സംഗീതം ഗിരീഷ്. മെയ്ില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നു.