Categories
Film News

രജനീകാന്ത് പോലീസ് വേഷത്തിലെത്തുന്ന സിനിമയില്‍ നയന്‍താരയും നിവേദ തോമസും മുഖ്യവേഷത്തിലെത്തുന്നു

ഏ ആര്‍ മുരുഗദോസിനൊപ്പമാണ് രജനീകാന്തിന്റെ അടുത്ത സിനിമയെന്നും , സിനിമയില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം രജനീകാന്ത് പോലീസ് വേഷത്തിലെത്തുന്നുവെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുയ ഏപ്രില്‍ 10ന് ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സൂപ്പര്‍സ്റ്റാര്‍ അടുത്തിടെ സിനിമയ്ക്ക് ലുക്ക് ടെസ്റ്റ് നടത്തിയെന്നത് നല്‍കുന്ന സൂചന അടുത്തുതന്നെ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങുമെന്നാണ്. മുംബൈയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക.

നയന്‍താര സിനിമയില്‍ നായികയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. മലയാളി താരം നിവേദ തോമസ് രജനീകാന്തിന്റെ മകളായി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. നിവേദ തമിഴിലും തെലുഗിലും പ്രശസ്തയായ താരമാണ്. ജെന്റില്‍മാന്‍, ജയ് ലവ കുശ, നിന്നു കൊറി എന്നിവയായിരുന്നു സിനിമകള്‍. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റേയും കമലഹാസന്റേയും മകളായും നിവേദ അഭിനയിച്ചിട്ടുണ്ട്. ജില്ല, പാപനാശം എന്നീ സിനിമകളില്‍.

മുരുഗദോസിന്റെ അഭിപ്രായത്തില്‍ രജനീകാന്തിനൊപ്പമുള്ള സിനിമ മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും. പ്രശസ്ത സിനിമാറ്റോഗ്രാഫര്‍ സന്തോഷ് ശിവനും കമ്പോസര്‍ അനിരുദ്ധ് രവിചന്ദറും സിനിമയുടെ ഭാഗമാകുന്നു. ചിത്രീകരണം തുടങ്ങുംമുമ്പായി സിനിമയിലെ താരങ്ങളേയും ടെക്‌നികല്‍ വിഭാഗത്തുള്ളവരേയും പുറത്തുവിട്ടുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് കരുതുന്നത്.