അജിത് പത്രേയുടെ പുത്തൻ ചിത്രത്തിലെ ബാൽ താക്കറെയായി അഭിനയിക്കുന്ന നവാസുദ്ദീൻ സിദ്ദിഖിയുടെ രൂപമാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് ജനങ്ങൾ.

ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ കഥ പറയുന്ന ചിത്രമാണ് നവസുദ്ദീൻ സിദ്ദിഖിയുടെ പുത്തൻ ചിത്രം. ഏത് റോളും ഭം​ഗിയായി കൈകാര്യം ചെയ്യാനുള്ള മിടുക്കും , തൻ മയത്വവും എന്നും നവാസുദ്ദീൻ സിദ്ദിഖിയെ വേറിട്ട് നിർത്തുന്ന ഒന്നാണ്.

ബാൽ താക്കറെയായാണ് പുതിയ ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖി എത്തുന്നത്. താക്കറെയായെത്തുന്ന നവാസുദ്ദീന്റെ രൂപത്തിലെ അസാമാന്യ സാമ്യമാണ് ചൂടൻ ചർച്ചകൾക്ക് വഴി ഒരുക്കിയിരിക്കുന്നത്.

സിനിമയുടെ സെറ്റിൽ നിന്നുള്ളതാണ് പുത്തൻ ചിത്രങ്ങളെന്ന് മാധ്യമങ്ങൾ വ്യക്തമാക്കുന്നു. 2019 ൽ താക്കറെയുടെ ജൻമ ദിനത്തോട് അനുബന്ധി്ചാണ് ചിത്രം പുറത്തിറങ്ങുയെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിന്റെതായി പുറത്ത് വന്നിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റററിന് പ്രേക്ഷകർ ​ഗംഭീര വരവേൽപ്പ് നൽകി കഴിഞ്ഞു. ഏറെയും ചർച്ചയായി മാറുന്നത് അപാരമായ സാമ്യം തന്നെയാണ്.

വയാകോം 18 മോഷൻപിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. മുകേഷ് അംബാനിയുടെതാണ് വയാകോം 18 മോഷൻ പിക്ചേഴ്സ്. സഞ്ജയ റാവത്ത് , ശ്രീകാന്ത് ഭാസി എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്.

Published by eparu

Prajitha, freelance writer