Categories
Film News

ദേശീയ ചലച്ചിത്രപുരസ്‌കാരം കീര്‍ത്തി സുരേഷ് മികച്ച നടി; ജോജു ജോര്‍ജ്ജിനും സാവിത്രിക്കും പ്രത്യേക പരാമര്‍ശം

അറുപത്തിയാറാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മഹാനടിയിലെ അഭിനയത്തിന് കീര്‍ത്തി സുരേഷ് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. അന്ധാഥുന്‍ എന്ന ചിത്രത്തിലൂടെ ആയുഷ്മാന്‍ ഖുറാന, ഉറി എന്ന ചിത്രത്തിലൂടെ വിക്കി കൗശലും മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം പങ്കു വച്ചു. ഉറി സംവിധായകന്‍ ആദിത്യ ഥര്‍ ആണ് മികച്ച സംവിധായകന്‍.

ജോസഫിലെ അഭിനയത്തിന് ജോജു ജോര്‍ജ്ജിനും, നതിച്ചരമി എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രുതി ഹരിഹരനും പ്രത്യേക പുരസ്‌കാരം. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ നടി സാവിത്രി ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണനെ മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുത്തു.
മികച്ച മലയാള സിനിമ, സുഡാനി ഫ്രൈ നൈജീരിയ, മികച്ച തെലുങ്ക് ചിത്രം മഹാനടി, മികച്ച ഹിന്ദി ചിത്രം അന്ധാഥുന്‍, മികച്ച ആക്ഷന്‍, സ്‌പെഷല്‍ എഫക്ട്‌സ് ചിത്രം കെജിഎഫ്. മികച്ച സംഗീതസംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി(പത്മാവത്). മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ കമ്മാരസംഭവം (വിനീഷ് ബംഗ്ലാന്‍). മികച്ച സഹനടി സുരേഖ സിക്രി (ബദായ് ഹോ) മികച്ച സാമൂഹിക പ്രസക്തിയുള്ള സിനിമ പാഡ്മാന്‍, ജനപ്രിയ ചിത്രം ബദായ് ഹോ.

വിവിധ വിഭാഗങ്ങളിലായി 31 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിക്കുക. 490 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്.