Categories
Film News

നസ്രേത്തിന്‍ : ദ പ്രീസ്റ്റ്‌ ആദ്യഗാനമെത്തി

മമ്മൂട്ടിയുടെ പുതിയ സിനിമ ദ പ്രീസ്റ്റിലെ ആദ്യ ഗാനം എത്തി. ഗാനത്തിന്റെ ലിറികല്‍ വീഡിയോയാണ്‌ അണിയറക്കാര്‍ റിലീസ്‌ ചെയ്‌തിരിക്കുന്നത്‌. നസ്രേത്തിന്‍ നാട്ടിലെ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ ഹരിനാരായണന്‍ ഒരുക്കിയിരിക്കുന്നു. രാഹുല്‍ രാജിന്റേതാണ്‌ സംഗീതം. മെറിന്‍ ഗ്രിഗറി, ബേബി നിയ എന്നിവര്‍ ചേര്‍ന്ന്‌ ഗാനം ആലപിച്ചിരിക്കുന്നു.

ചിത്രത്തിന്റെ റിലീസ്‌ ചെയ്‌ത പോസ്‌റ്ററുകളെല്ലാം ശ്രദ്ധ നേടിയിരുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്നു. ആന്റോ ജോസഫ്‌, ബി ഉണ്ണിക്കൃഷ്‌ണന്‍ എന്നിവര്‍ ചേര്‍ന്ന്‌ സിനിമ നിര്‍മ്മിക്കുന്നു. മമ്മൂട്ടി, മഞ്‌ജു വാര്യര്‍ ടീം ആദ്യമായൊന്നിക്കുന്ന സിനിമ കൂടിയാണിത്‌.

ഇവര്‍ക്കൊപ്പം പ്രധാനകഥാപാത്രങ്ങളായി നിഖില വിമല്‍, സാനിയ അയ്യപ്പന്‍, ബേബി മോണിക എന്നിവരുമെത്തുന്നു.മിസ്‌റ്ററി ത്രില്ലറായിരിക്കും സിനിമ എന്ന സൂചനകള്‍ നല്‍കി കൊണ്ടെത്തിയ ടീസര്‍ ശ്രദ്ധേയമായിരുന്നു.