Categories
Film News

കമൽഹാസൻ – ലോകേഷ് കന​കരാജ് ചിത്രം വിക്രത്തിൽ നരേനും

ലോകേഷ് കനകരാജ് ചിത്രം വിക്രം , കമൽഹാസൻ നായകനായെത്തുന്ന സിനിമ കോവിഡ് സാ​ഹചര്യം മാറിയാൽ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. അണിയറക്കാർ ചിത്രത്തിലെ താരങ്ങളേയും അണിയറക്കാരേയും ഫൈനലൈസ് ചെയ്യുന്ന തിരക്കിലാണ്. നരേൻ, ലോകേഷിനൊപ്പം കൈതിയിലെത്തിയ താരമാണ് പുതിയതായി ടീമിലേക്കെത്തുന്നത്. സിനിമയിൽ മലയാളിതാരം ഫ​ഹദ് ഫാസിൽ എത്തുന്നുണ്ട്. വിജയ് സേതുപതി, അങ്കമാലി ഡയറീസ് ഫെയിം ആന്റണി വർ​ഗ്​ഗീസ്, അർജ്ജുൻ ദാസ് എന്നിവരും സിനിമയുടെ ഭാ​ഗമാകുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഔദ്യോ​ഗിക അറിയിപ്പ് വന്നിട്ടില്ല.

അണിയറയിലെത്തുന്ന പ്രമുഖർ ദേശീയപുരസ്കാര ജേതാവ് സിനിമാറ്റോ​ഗ്രാഫർ ​ഗിരീഷ് ​ഗം​ഗാധരൻ, സം​ഗീതം അനിരുദ്ധ് രവിചന്ദർ, ആക്ഷൻ കൊറിയോ​ഗ്രാഫർ അൻപ് അറിവ് എന്നിവരാണ്.