Categories
Film News

നരേൻ, കതിർ ടീം ത്രില്ലർ സിനിമയ്ക്കായി ഒന്നിക്കുന്നു

പരിയേരും പെരുമാൾ താരങ്ങൾ വീണ്ടും ഒന്നിക്കുന്നു. നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളെ ഫിക്ഷനാക്കി ഒരുക്കുകയാണ് സിനിമയിൽ.

കൈതി എന്ന സിനിമയിൽ പ്രധാന കഥാപാത്രമായെത്തിയ നരേൻ പുതിയ സിനിമയിലും ശ്രദ്ധേയ വേഷം ചെയ്യുന്നു. സിനിമ രണ്ട് നായികമാർ കൂടിയുണ്ട്. അണിയറക്കാർ പിന്നീടേ നായികമാരെ അറിയിക്കുകയുള്ളൂ.

ലവൻ ആന്‍റ് കുശൻ നിർമ്മിക്കുന്നു. മലയാളത്തിൽ നിരവധി സിനിമകളില്‍ വിഎഫ്എക്സ് ചെയ്തിട്ടുണ്ട്.