ആഷിഖ് അബു; ടൊവിനോ തോമസ്, അന്ന ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതിയ സിനിമ പ്രഖ്യാപിച്ചു. നാരദൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കഥ ഉണ്ണി ആറിന്റേതാണ്. സോഷ്യൽമീഡിയ പേജിലൂടെ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. സന്തോഷ് ടി കുരുവിള, ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.
അണിയറയിൽ ഛായാഗ്രഹണം ജാഫർ സാദിഖ്, എഡിറ്റിംഗ് സൈജു ശ്രീധരൻ, ഡാ തടിയാ, താരം ശേഖർ മേനോൻ സംഗീതമൊരുക്കുന്നു. ആർട്ട് ഡയറക്ടർ ഗോകുൽ ദാസ്, കോസ്റ്റ്യൂം ഡിസൈനർ മാഷർ ഹംസ, മേക്കപ്പ് ആർട്ടിസ്റ്റ് റോണക്സ് സേവിയർ എന്നിവരാണുള്ളത്. ഏപ്രിൽ 2021 നാണ് ചിത്രത്തിന്റെ റിലീസ് പ്ലാൻ ചെയ്തിരിക്കുന്നത്.
ആഷിഖ് അബുവിന്റെ മറ്റു പ്രൊജക്ടുകൾ, സൗബിൻ ഷഹീർ, റിമ കല്ലിങ്കൽ എന്നിവരെത്തുന്ന ഫാന്റസി സിനിമ , പൃഥ്വിരാജ് നായകനായെത്തുന്ന വാരിയംകുന്നൻ ഹാജി ബയോപിക് എന്നിവയാണ്.