നസ്രിയ തെലുഗിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. മ്യൂസിക്കൽ റൊമാന്റിക് സിനിമയ്ക്ക് കരാറായിരിക്കുന്നു. നാനി നായകവേഷത്തിലെത്തുന്നു. വിവേക് ആത്രേയ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. മെന്റൽ മതിലോ, ബ്രോചെവാരേവരുരഫെയിം ആണ്. മൈത്രി മൂവി മേക്കേഴ്സ് സിനിമ നിർമ്മിക്കുന്നു. നവംബര്‍ 21ന് ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ്.
നസ്രിയ വളരെ സെലക്ടീവായാണ് സിനിമകൾ വിവാഹശേഷം തിരഞ്ഞെടുക്കുന്നത്. താരം രണ്ട് മുഴുനീളവേഷങ്ങളും ഒരു അതിഥി വേഷവും മാത്രമാണ് വിവാഹശേഷം ചെയ്തിരിക്കുന്നത്. മണിയറയിലെ അശോകനിൽ അതിഥി വേഷത്തിലെത്തി.
സംവിധായകന്റെ മുൻ രണ്ട് സിനിമകളും ബോക്സോഫീസ് ഹിറ്റുകളായിരുന്നു. നാനിയും നസ്രിയയും ആദ്യമായാണ് ഒരുമിക്കുന്നത്.