സ്ത്രീകളോട് മാന്യമായി പെരുമാറാത്തവരെ ദിനംപ്രതി സോഷ്യൽ മീഡിയയിൽ കാണാം, അശ്ലീല കമന്റുകളിട്ടും ആക്ഷേപകരമായ പോസ്റ്റുകളിട്ടും അപമാനിക്കുന്നവർക്ക് കൃത്യമായ മറുപടി മറുപടി കൊടുത്ത് താരമായിരിക്കുന്നത് മലയാളത്തിന്റെ പ്രിയ നടി നമിതയാണ്.
താരത്തിനോട് ഇൻസ്റ്റഗ്രാമിലൂടെ നിന്റെ അലക്കാത്ത ടീ ഷർട്ട് തരുമോയെന്നാണ് ഒരാൾ ചോദിച്ചിരിയ്ക്കുന്നത്. ഇതിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായാണ് നമിത എത്തിയിരിക്കുന്നത്.
താങ്കളുടെ സന്ദേശം സ്റ്റാറ്റസായി ഇടുന്നതായിരിയ്ക്കും നല്ലത് , ഇതോടെ താങ്കളുടെ സന്ദേശം സ്റ്റാറ്റസായി എല്ലാ സ്ത്രീകളിലേക്കും എത്തുന്നതായിരിയ്ക്കും , അവരുടെ ഒകെ അലക്കാനുള്ള വസ്ത്രങ്ങൾ താങ്കൾക്ക് അയച്ച് തരുന്നതായിരിയ്ക്കും .
യാതൊരു പ്രതിഫലവുമില്ലാതെ ക്ലീൻ ഇന്ത്യചലഞ്ചിന് തയ്യാറായ താങ്കൾക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നുവെന്നാണ് താരം കുറിയ്ച്ചത് , ഇത് പോസ്റ്റ് ചെയ്ത വ്യക്തിയുടെ അഡ്രസ് അയച്ച് തരാനും നമിത പറഞ്ഞിട്ടുണ്ട്.
ഇതോടെ സംഭവം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു, പരിാസമായും ഉപദേശമായും , പോസ്ററിട്ട വ്യക്തിക്കെതിരെ വൻ രോഷമാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്.