തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ്ജ് അടുത്തതായി സംവിധായകന് ശ്രീജിത് വിജയന്റെ സിനിമയില്‍ നായകനാകും. കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രമൊരുക്കിയ ആളാണ് സംവിധായകന്. നമിത പ്രമോദ് സിനിമയില്‍ ബിബിന്‍ ജോഡിയായെത്തും.
ശശാങ്കന് തിരക്കഥ ഒരുക്കുന്ന സിനിമ ഒരു റൊമാന്റിക് കോമഡി സിനിമയാണ്. സുരഭി സന്തോഷ്, ശാന്തി കൃഷ്ണ, സിദ്ദീഖ്, സൗമ്യ മേനോന്, ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി, ബിന്ദു പണിക്കര്‍, എന്നിവരാണ് മറ്റു താരങ്ങള്‍. മന്ത്ര ഫിലിംസിന്റെ ബാനറില്‍ ഷൈന്‍ ്അഗസ്റ്റിന്‍ സിനിമ നിര്‍മ്മിക്കും. മാര്‍ച്ച് അവസാനം ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിനിമയുടെ പൂജ ചടങ്ങുകള്‍ മാര്‍ച്ച് 20ന് നടത്താനിരിക്കുകയാണ്.
ബിബിന്‍ ജോര്‍ജ്ജ് അവസാനം നായകനായെത്തിയത് ഒരു പഴയ ബോംബ് കഥ എന്ന സിനിമയിലാണ്. ഷാഫി സംവിധാനം ചെയ്ത സിനിമ ബോക്സോഫീസില്‍ വിജയമായിരുന്നു.അതേസമയം അദ്ദേഹം തിരക്കഥ എഴുതിയ ദുല്‍ഖര്‍ സല്മാന് നായകനായെത്തുന്ന ഒരു യമണ്ടന്‍ പ്രേമകഥ റിലീസിംഗിനൊരുങ്ങുകയാണ്. വിഷ്ണു ഉണ്ണിക്കൃഷ്ണനൊപ്പമാണ് ബിബിന്‍ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിബിനും വിഷ്ണുവും സിനിമയില്‍ അഭിനയിക്കുന്നുമുണ്ട്.