Categories
Film News

രഞ്ജിത്തിന്‍റെ മാധവിയിൽ നമിത പ്രമോദും ശ്രീലക്ഷ്മിയും

പ്രശസ്ത സിനിമാസംവിധായകൻ രഞ്ജിത് ഒരുക്കുന്ന പുതിയ പ്രൊജക്ടാണ് മാധവി. നമിത പ്രമോദ്, ശ്രീലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. രണ്ട് താരങ്ങളും എത്തുന്ന ഫസ്റ്റ്ലുക്ക് പോസ്റ്റർ രഞ്ജിത് സോഷ്യൽമീഡിയ പേജിലൂടെ ഷെയർ ചെയ്തിരിക്കുന്നു.37മിനിറ്റ് ദെെർഘ്യമുള്ള ഒരു ഹ്രസ്വചിത്രമാണ്. ചെറിയ ടീമിനെ വച്ച് ലോക്ഡൗണിൽ ഒരുക്കിയ സിനിമയാണിത്. രഞ്ജിത്തിന്‍റെ സ്വന്തം ബാനറായ കാപ്പിറ്റോൾ തിയേറ്റർ , കപ്പ സ്റ്റുഡിയോയുമായി ചേർന്ന് നിർമ്മിച്ചിരിക്കുന്നു.

രഞ്ജിത്തിനൊപ്പമുള്ള നമിതയുടെ ആദ്യ പ്രൊജക്ടാണിത്.

നമിത ഇപ്പോൾ നാദിർഷ സംവിധാനം ചെയ്യുന്ന ജയസൂര്യ പ്രധാനകഥാപാത്രമായെത്തുന്ന സിനിമയാണ് ചെയ്യുന്നത്. ത്രില്ലർ സിനിമയിൽ വക്കീലായി താരമെത്തുന്നു.