Categories
Film News

നമിത പ്രമോദും മിയയും ഒന്നിക്കുന്നു, ബോബന്‍ സാമുവല്‍ ചിത്രം അല്‍ മല്ലുവില്‍

സംവിധായകന്‍ ബോബന്‍ സാമുവല്‍ തന്റെ പുതിയ സിനിമ അല്‍ മല്ലു ചിത്രീകരണം ആരംഭിച്ചിരിക്കുന്നു. നമിത പ്രമോദ്, മിയ എന്നിവരാണ് സിനിമയില്‍ നായികകഥാപാത്രങ്ങളാകുന്നത.

ദുബായില്‍ വച്ച് അടുത്തിടെ സിനിമയുടെ പൂജ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. ടീം ഇപ്പോള്‍ ചിത്രീകരണത്തിനായി യുഎഇയിലാണുള്ളത്. നമിത, മിയ എന്നിവരെ കൂടാതെ സിദ്ദീഖ്, പ്രേം പ്രകാശ്,ധര്‍മ്മജന്‍, ഷീലു എബ്രഹാം എന്നിവരും സിനിമയിലുണ്ട്.

ബോബന്‍ സാമുവല്‍ മുമ്പ് റോമന്‍സ്, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന്‍ എന്നീ സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. വികടകുമാരനില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണനും ധര്‍മ്മജനുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍.

സജില്‍ മജീദ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. പേര് സൂചിപ്പിക്കും പോലെ തന്നെ സിനിമ പ്രവാസജീവിതത്തിന്‍രെ കഥയാണ് പറയുന്നത്.