നാദിർഷ സംവിധാനം ചെയ്ത സിനിമകൾ തമാശ നിറഞ്ഞ ചിത്രങ്ങളായിരുന്നു. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, മേരാ നാം ഷാജി എന്നീ മൂന്നു സിനിമകളും. നാദിർഷ പുതിയതായി ഒരുക്കുന്ന ജയസൂര്യ സിനിമ ഇതിൽ നിന്നും വ്യത്യസ്തമായി ത്രില്ലര്‍ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജയസൂര്യ, നമിത പ്രമോദ്, സലീം കുമാര്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു.
സുനീഷ് വാരനാട് തിരക്കഥ ഒരുക്കുന്നു. നിരവധി ടെലിവിഷൻ ഷോകൾക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള ഇദ്ദേഹം മഞ്ജുവാര്യർ നായികയായെത്തിയ മോഹൻലാൽ എന്ന സിനിമയ്ക്കും തിരക്കഥ ഒരുക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത മാസം ആദ്യപാദത്തിൽ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. സുജിത് വാസുദേവ് ആണ് സിനിമാറ്റോഗ്രഫി.
സിനിമയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ചിത്രീകരണം ആരംഭിക്കുന്നതോടെ പുറത്തുവിടുമെന്നാണറിയുന്നത്.