മലയാളത്തിലെ വിജയസിനിമ അമർഅക്ബർഅന്തോണി അഞ്ച് വർഷം പിന്നിടുമ്പോൾ സംവിധായകൻ നാദിർഷ പുതിയ സിനിമ പ്രഖ്യാപിച്ചു. ജയസൂര്യ, സലീം കുമാർ, നമിത പ്രമോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
സുനീഷ് വാരനാട് തിരക്കഥ ഒരുക്കുന്ന സിനിമയുടെ ക്യാമറ സുജിത് വാസുദേവ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസ് ചിത്രം നിർമ്മിക്കുന്നു. നവംബർ പത്തിന് സിനിമ ചിത്രീകരണം ആരംഭിക്കുന്നു.
2015 ഒക്ടോബറിലായിരുന്നു അമർഅക്ബർഅന്തോണി റിലീസ് ചെയ്തത്. ജയസൂര്യ, നമിത എന്നിവർക്കൊപ്പം പൃഥ്വിരാജ്, ഇന്ദ്രജിത്, കെപിഎസിലളിത, ശ്രീരാമൻ, തുടങ്ങിയ താരങ്ങൾ ചിത്രത്തിലെത്തി.