മമ്മൂട്ടി- അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം ചിത്രീകരണം തുടരുകയാണ്. സിനിമയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സിനിമയുടെ പ്രധാനഭാഗങ്ങൾ ചിത്രീകരിക്കുന്നത് ചേർത്തല സ്വാങ്കി ബംഗ്ലാവിലാണ്.
പ്രശസ്ത താരം നദിയ മൊയ്തു ഭീഷ്മപർവ്വം ടീമിൽ ജോയിൻ ചെയ്തിരിക്കുകയാണിപ്പോൾ. താരം ഇന്‍സ്റ്റാഗ്രാമിലൂടെ ഷൂട്ടിംഗിനായി കേരളത്തിലെത്തിയ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. സൗബിൻ ഷഹീർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, രംഗസ്ഥലം ഫെയിം അനസൂയ, മാല പാർവ്വതി, ലെന എന്നിവരും ചിത്രത്തിലുണ്ട്.
ഭീഷ്മപർവ്വം തിരക്കഥ ഒരുക്കുന്നത് ദേവദത്ത് ഷാജി, അമൽ നീരദുമായി ചേർന്നാണ്. ആനന്ദ് സി ചന്ദ്രൻ – നേരം, പ്രേമം ഫെയിം ക്യാമറ ഒരുക്കുന്നു. സംഗീതം സുശിൻ ശ്യാം. അമൽ നീരദ് പ്രൊഡക്ഷൻസ് ബാനറിൽ അമൽ നീരദ് സിനിമ നിർമ്മിക്കുന്നു.