Categories
Film News

മൈ സാന്‍ഡയില്‍ നിന്നും പുതിയ സോംഗ് ടീസര്‍

ദിലീപിന്റെ മൈ സാന്‍ഡ ഡിസംബര്‍ 25ന് തിയേറ്ററുകളിലേക്കെത്തുകയാണ്. അണിയറക്കാര്‍ പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഓ ബുല്ലേമ എന്ന ഗാനം വിദ്യാസാഗര്‍ ഒരുക്കിയിരിക്കുന്നു. കാര്‍ത്തിക് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ സന്തോഷ് വര്‍മ്മയുടേതാണ്.

സംവിധായകന്‍ സുഗീത് മൈ സാന്‍ഡ മുഴുനീള എന്റര്‍ടെയ്‌നര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികളെയും കുടുംബ പ്രേക്ഷകരേയും കണക്കാക്കിയുള്ള സിനിമയാണിത്. ദിലീപിനൊപ്പം 7വയസ്സുള്ള കുട്ടിയും പ്രധാനകഥാപാത്രമായെത്തുന്നു. നവാഗതനായ ജെമിന്‍ സിറിയക് തിരക്കഥ ഒരുക്കിയിരിക്കുന്നു. ദിലീപ് ചിത്രത്തില്‍ സാന്‍ഡ ക്ലോസായെത്തുന്നു.

അനുശ്രീ ആണ് സിനിമയിലെ നായിക. ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയ്ക്ക് ശേഷം ദിലീപിനൊപ്പമെത്തുകയാണ് താരം. യുവതാരം സണ്ണിവെയ്ന്‍ പ്രധാനതാരമായെത്തുന്നു. സായ് കുമാര്‍, ധര്‍മ്മജന്‍, ഹരീഷ് കണാരന്‍, ഇന്ദ്രന്‍സ്, സിദ്ദീഖ്, ഷൈന്‍ ടോം ചാക്കെ എന്നിവരും സഹതാരങ്ങളായെത്തുന്നു.

അണിയറയില്‍ ഫൈസല്‍ അലി ഡിഒപി, സാജന്‍ എഡിറ്റര്‍, വിദ്യാസാഗര്‍ സംഗീതം എന്നിവരാണുള്ളത്. പുതിയതായി ആരംഭിച്ച പ്രൊഡക്ഷന്‍ ബാനര്‍ വോള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥാകൃത്ത് നിഷാദ് കോയ, സരിത സുഗീത്, അജീഷ് ഒകെ, സാന്ദ്ര മരിയ ജോസ്, എന്നിവരുടേതാണ് ബാനര്‍.