Categories
Film News

മുത്തയ്യ മുരളീധരൻ ബയോപിക് 800; മോഷൻ പോസ്റ്റർ

തമിഴ് താരം വിജയ് സേതുപതി പ്രശസ്ത ക്രിക്കറ്റ് താരം മുത്തയ്യമുരളീധരൻ ബയോപികിൽ മുത്തയ്യയായെത്തുന്നു. 800 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശ്രീലങ്കൻ താരത്തിന്‍റെ ബയോപിക് ഒരുക്കുന്നത് എംഎസ് ശ്രീപതി ആണ്. ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാർ. മുരളിയുടെ കുട്ടിക്കാലവും ശ്രീലങ്കയിൽ തമിഴനായി ജീവിച്ചതും ക്രിക്കറ്റ്ലോകത്തേക്കെത്തിയതുമെല്ലാം പോസ്റ്ററിലുണ്ട്.

മുത്തയ്യ മുരളീധരൻ ക്രിക്കറ്റിലെ പ്രശസ്തരായ ബൗളർമാരിലൊരാളായിരുന്നു. തമിഴനായിരുന്ന അദ്ദേഹം ശ്രീലങ്കയിലാണ് ജനിച്ചതും വളർന്നതും 1992ൽ ക്രിക്കറ്റിലേക്കെത്തിയ താരം 2011വരെ സജീവമായിരുന്നു. വിരമിച്ച് 9വർഷങ്ങൾക്കിപ്പുറവും ഇദ്ദേഹത്തിന്‍റെ പേരിലാണ് ഏറ്റവും കൂടുതൽ വിക്കറ്റുകളെന്ന് ലോകറെക്കോർഡും ടെസ്റ്റിലും വണ്‍ഡേ ഇന്‍റർനാഷണലിലും.

മുരളീധരന്‍ ചെന്നൈ ബേസ്ഡ് മതിമലറിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. മലയാളി താരം രജിഷ വിജയൻ മതിമലരായെത്തുന്നു. സാം സിഎസ് വിക്രം വേധ ഫെയിം ആണ് സംഗീതമൊരുക്കുന്നത്. ആർഡി രാജശേഖർ ക്യാമറയും.

തമിഴിലിരൊക്കുന്ന ബയോപിക് മറ്റുഭാഷകളിലും റിലീസ് ചെയ്യാനാണ് പ്ലാൻ. മൂവി ട്രയിൻ മോഷൻ പിക്ചേഴ്സ് , ഡാർ മോഷൻ പിക്ചേഴ്സുമായി ചേർന്ന് സിനിമ നിർമ്മിക്കുന്നു.