Categories
Film News

ദളപതി 64: വിജയുടെ അടുത്ത ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ്

കോളിവുഡിലെ പുതിയ വാര്‍ത്ത വിജയുടെ അറ്റ്‌ലി ചിത്രത്തിന് ശേഷമുള്ള സിനിമ യുവ സംവിധായകന്‍ ലോകേഷ് കംഗരാജ് സംവിധാനം ചെയ്യുന്നുവെന്നതാണ്. ഏകദേശം ഉറപ്പിച്ചിട്ടുള്ള പ്രൊജക്ട് നിര്‍മ്മിക്കുന്നത് സേവിയര്‍ ബ്രിട്ടോ, വിജയുടെ ബന്ധുവാണ്. നടന്റെ പിറന്നാള്‍ ദിനത്തില്‍, ജൂണ്‍ 22ന് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് കരുതുന്നത്.

സംവിധായകന്‍ ലോകേഷ് 2017ല്‍ മാനഗരം എന്ന സിനിമയിലൂടെ സംവിധാനത്തിലേക്കെത്തിയത്. സിനിമ കൊമേഴ്‌സ്യലിയും ക്രിറ്റിക്കലിയും വിജയമായിരുന്നു. അന്നുമുതല്‍ ലോകേഷ് തമിഴിലെ പ്രോമിസിംഗ് ന്യൂജെന്‍ സിനിമാസംവിധായകനാണ്.

കാര്‍ത്തി നായകനാകുന്ന കൈതി എന്ന സിനിമയാണ് ലോകേഷ് ഇപ്പോള്‍ ചെയ്യുന്നത്. ദളപതി 64ല്‍ ഇതേ ടെക്‌നികല്‍ ടീം ആയിരിക്കും ഉണ്ടാവുക, വ്യത്യാസം സംഗീതസംവിധായകന്‍ മാത്രമായിരിക്കും. അനിരുദ്ധ രവിചന്ദര്‍ ആയിരിക്കും സംഗീതം ചെയ്യുന്നത്. വിജയ്‌ക്കൊപ്പം കത്തി എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിനുശേഷമുള്ള ഒന്നിക്കലാവും പുതിയ സിനിമ.

വിജയ്‌ക്കൊപ്പം ഒരു ആക്ഷന്‍ ഫിലിം ആണ് ലോകേഷ് പ്ലാന്‍ ചെയ്യുന്നത് എന്നാണ് അറിയുന്നത്. ഗാങ്സ്റ്റര്‍ വേഷത്തിലായിരിക്കും താരം സിനിമയിലെത്തുന്നത്. പ്രതീക്ഷിച്ച പോലെ നടക്കുകയാണെങ്കില്‍ സിനിമ ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങും. സത്യന്‍ സൂര്യന്‍ ആയിരിക്കും സിനിമാറ്റോഗ്രാഫര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജും.