Categories
Film News

മുരളി ഗോപി ദൃശ്യം 2 ഡബ്ബിംഗ്‌ പൂര്‍ത്തിയാക്കി

ഈ മാസം തുടക്കത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ദൃശ്യം 2 ഇപ്പോള്‍ പോസ്‌റ്റ്‌ പ്രൊഡക്ഷന്‍ ജോലികളിലാണ്‌. മുരളി ഗോപി, ചിത്രത്തില്‍ ഒരു പ്രധാന വേഷംചെയ്യുന്നു. താരം സിനിമയുടെ ഡബ്ബിംഗ്‌ പൂര്‍ത്തിയാക്കിയതായാണ്‌ പുതിയ വിവരം. ആദ്യഭാഗത്തില്‍ ഇല്ലായിരുന്ന ചില കഥാപാത്രങ്ങളില്‍ ഒരാളാണ്‌ മുരളി ഗോപി. സ്വീകലില്‍ മുരളി ഗോപി പോലീസ്‌ വേഷത്തിലാണെത്തുന്നതെന്ന്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടകളുണ്ട്‌.

ദൃശ്യം 2 എഴുതി സംവിധാനം ചെയ്യുന്നത്‌ ജിത്തു ജോസഫ്‌ ആണ്‌. മോഹന്‍ലാല്‍, മീന, അന്‍സിബ ഹസന്‍, സിദ്ദീഖ്‌, ആശ ശരത്‌, അനീഷ്‌ മേനോന്‍, എസ്‌തര്‍ അനില്‍ എന്നിവര്‍ ആദ്യഭാഗത്തെ കഥാപാത്രങ്ങളായി തന്നെയെത്തുന്നു. ഗണേഷ്‌ കുമാര്‍, സായികുമാര്‍, ആദം അയൂബ്‌, അഞ്‌ജലി നായര്‌ എന്നിവരാണ്‌ പുതിയ കഥാപാത്രങ്ങള്‍.

അണിയറയില്‍ സതീഷ്‌ കുറുപ്പ്‌- ഡിഒപി, സംഗീത സംവിധാനം- അനില്‍ ജോണ്‍സണ്‍, എഡിറ്റര്‍ – വിനായകന്‍, രാജീവ്‌ കോവിലകം – ആര്‍ട്ട്‌ ഡയറക്ടര്‍, കോസ്‌റ്റിയൂം ഡിസൈനര്‍ – ലിന്‍ഡ്‌ ജീത്തു. ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ്‌ സിനിമാസ്‌ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.