ലൂസിഫറിലൂടെ പൃഥ്വിരാജ് സംവിധായകനായി അരങ്ങേറിയിരിക്കയാണ്. സിനിമ തിയേറ്ററുകളില്‍ ഓടികൊണ്ടിരിക്കുകയാണ്. കളക്ഷന്‍ റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമ 50കോടി നേടിയിരിക്കുന്നു.
മുരളി ഗോപി തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ്. ചിത്രത്തിന്റെ വിജയത്തിന് പ്രേക്ഷകര്‍ക്കും ഫാന്സുകാര്ക്കുമെല്ലാം നന്ദി അറിയിച്ചുകൊണ്ട് തിരക്കഥാകൃത്ത് എഴുതിയ കുറിപ്പില്‍ പൃഥ്വിയുമായി വീ്ണ്ടും കൂടിച്ചേരുമെന്നതിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയിട്ടുണ്ട്.
ഫാന്‍സുകാര്‍ ലൂസിഫറിന് വീണ്ടും ഒരു സ്വീ്ക്കല് ഒരുക്കണമെന്ന ആവശ്യം ഇതിനോടകം തന്നെ അറിയിച്ചുണ്ട്.