മമ്മൂട്ടിയുടെ പുതിയ സിനിമ സംവിധാനം ചെയ്യുന്നത് ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം സന്തോഷ് വിശ്വനാഥ് ആണ്. അടുത്ത ആഴ്ച സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. റിപ്പോര്‍ട്ടുകളനുസരിച്ച് വണ്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ പൊളിറ്റിക്കല്‍ ഡ്രാമയാണ്. ബോബി, സഞ്ജയ് ടീം ആണ് തിരക്കഥ ഒരുക്കുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.
വണ്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായാണെത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്, രഞ്ജി പണിക്കര്‍, ശ്രീനിവാസന് എന്നിവര്‍ ചിത്രത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയതായി ടീമിലേക്കെത്തുന്നത് ജോജു ജോര്‍ജ്ജ്, മുരളി ഗോപി എന്നിവരാണ്. സിനിമയില്‍ പ്രധാന റോളുകളിലേക്കാണ് ഇരുവരുമെത്തുന്നത്.
ബോബി, സഞ്ജയ് ടീം ആദ്യമായാണ് മമ്മൂട്ടിയ്ക്ക് തിരക്കഥ ഒരുക്കുന്നത് എന്നത് സിനിമയുടെ പ്രതീക്ഷ ഉയര്‍ത്തുന്നു. തിരക്കൃത്തുക്കളുടെ അവസാനസിനിമ ഉയരെ വന്‍വിജയമായിരുന്നു.