Categories
Film News

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ താരം നേഹ സക്സേന മോഹൻലാലിനൊപ്പം വീണ്ടും

നേഹ സക്സേന , കസബ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ ഉത്തരേന്ത്യൻ താരം മോഹൻലാലിനൊപ്പം വീണ്ടുമെത്തുകയാണ് ബി ഉണ്ണിക്കൃഷ്ണൻ ചിത്രത്തിൽ. സൂപ്പർസ്റ്റാറിനൊപ്പമുള്ള താരത്തിന്‍റെ രണ്ടാമത്തെ സിനിമയാണിത്. ചിത്രത്തിൽ ഒരു ഓഡിറ്ററായാണ് താരമെത്തുന്നത്.

നവംബർ അവസാനം ചിത്രീകരണം തുടങ്ങാനിരിക്കുകയാണ് ബി ഉണ്ണിക്കൃഷ്ണൻ – മോഹൻലാൽ സിനിമ. ആറാട്ട് എന്ന് പേരിട്ടിരിക്കുന്ന സിനിമ(ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല) ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കുന്നു. മോഹന്‍ലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായെത്തുന്നു. ഗ്രാമീണപശ്ചാത്തലത്തിലൊരുക്കുന്ന ഒരു മാസ് മസാല എന്‍റർടെയ്നർ ആയിരിക്കും സിനിമയെന്നാണ് റിപ്പോർട്ടുകൾ. ശ്രദ്ധ ശ്രീനാഥ്, വിക്രം വേദ ഫെയിം ചിത്രത്തിൽ നായികയാകുന്നു. സായ്കുമാർ, സിദ്ദീഖ്, നെടുമുടി വേണു, ഇന്ദ്രൻസ് വിജയരാഘവൻ, സ്വാസിക, രചന നാരായണൻകുട്ടി, ഷീല എന്നിവരാണ് സഹതാരങ്ങൾ.