മുന്തിരി മൊഞ്ചന്‍ പോസ്റ്റര്‍ , സലീം കുമാര്‍ ഒരു തവളയുടെ ഗെറ്റപ്പിലെത്തുന്നത്, റിലീസ് ചെയ്തതിനു പിന്നാലെ അദ്ദേഹത്തിന്റെ ശബ്ദത്തോടെയുള്ള ഒരു സംസാരിക്കുന്ന പോസ്റ്ററും റിലീസ് ചെയ്തു.

സിനിമ റിലീസിംഗിനൊരുങ്ങുകയാണ്. അവസാനവട്ട മിനുക്കുപണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വലിയ താരങ്ങളൊന്നുമില്ലാതെ തന്നെ നല്ല കഥയുള്ള ചെറിയ സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന ഒരു പ്രൊജക്ട്.
മുന്തിരി മൊഞ്ചന്‍ ഒരു റൊമാന്റിക് കോമഡിയാണ്. സംവിധായകന്‍ വിജിത് നമ്പ്യാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരിക്കുന്നത്, ഡ്രമാറ്റിക് സ്ലോ മോഷന്‍ സീക്വന്‍സുകള്‍ക്ക് പകരം റിയലിസ്റ്റിക് ഷോട്ടുകളാണ് സിനിമയില്‍ നറേഷനായി ഉപയോഗിച്ചിരിക്കുന്നത്. മനു ഗോപാല്‍, മെഹ്‌റാലി പൊയിലുങ്ങല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫാമിലി ഓഡിയന്‍സിനേയും യുവാക്കളേയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കുമിത്. അശോകന്‍ പികെ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Published by eparu

Prajitha, freelance writer