വരനെ ആവശ്യമുണ്ട് അടുത്ത മാസം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിലെ പുതിയ ഒരു ഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. മുല്ലപ്പൂവേ എന്ന് തുടങ്ങുന്ന ഗാനം ഹരിചരണ്‍ ആലപിച്ചിരിക്കുന്നു. അല്‍ഫോണ്‍സ് ജോസഫിന്റേതാണ് സംഗീതം. സന്തോഷ് വര്‍മ്മയുടെ വരികള്‍. കോറസ് ഭാഗം ശരത്, ഷെര്ദിന്, മനോജ് കെ ജെ, അനു തോമസ്, ജുഡിത്, രഞ്ജിനി എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. ദുല്‍ഖര്‍ ഗാനം ഷെയര്‍ ചെയ്തുകൊണ്ട് ഈ ഗാനം ശോഭനയുടെ തിരിച്ചുവരവ് ആഘോഷത്തിനായാണെന്ന് അറിയിച്ചിരിക്കുന്നു.
വരനെ ആവശ്യമുണ്ട് സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് ഒരുക്കുന്ന ആദ്യസിനിമയാണ്. സിനിമയില്‍ ദുല്‍ഖര്‍ സല്മാന്, കല്യാണി പ്രിയദര്ശന്, സുരേഷ് ഗോപി, ശോഭന എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. ആദ്യഗാനരംഗത്ത് എല്ലാ പ്രധാനതാരങ്ങളുമെത്തുന്നു. അനൂപ് സത്യന് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫാമിലി എന്റര്ടെയ്നര് ആണ് സിനിമ. ഉര്‍വ്വശി, ലാല്‍ ജോസ്, മേജര്‍ രവി, കെപിഎസി ലളിത, എന്നിവരും സഹതാരങ്ങളായെത്തുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ സ്വന്തം ബാനറായ വെ ഫാറര്‍ ഫിലിംസ്, എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.