Categories
Film News

കാപ്പാന്‍ വിതരണാവകാശം മുളകുപാടം ഫിലിംസിന് നഷ്ടമായി

ടോമിച്ചന്‍ മുളകുപാടം തമിഴ് സിനിമ കാപ്പാന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റേയും സൂര്യയുടേയും സാന്നിധ്യം കാപ്പാന്‍ വലിയ വിലയ്ക്കാണ് വിതരണാവകാശം വിറ്റിരിക്കുന്നത്. എന്നാല്‍ സൂര്യയുടെ സിനിമ എന്‍ജികെ കേരളത്തില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാതിരുന്നത് കാരണം ടോമിച്ചന്‍ മുളകുപാടത്തിന് കാപ്പാന്‍ അവകാശം നഷ്ടമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത എന്‍ജികെ പ്രതീക്ഷിച്ച വിജയം കേരളത്തില്‍ നേടിയിരുന്നില്ല. സൂര്യയ്ക്ക ഒട്ടേറെ ഫാന്‍സുള്ള കേരളത്തില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണുണ്ടായത്. മുളകുപാടം ഫിലിംസ് പിന്മാറിയതിനാല്‍ ആരായിരിക്കും കാപ്പാന്‍ വിതരണാവകാശം സ്വന്തമാക്കുകയെന്നറിയാന്‍ കാത്തിരിക്കേണ്ടതുണ്ട്.

കെവി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാന്‍ ആഗസ്റ്റില്‍ റിലീസ് ചെയ്യുകയാണ്. സൗത്ത് ഇന്ത്യന്‍ സിനിമയിലെ രണ്ട് പ്രമുഖതാരങ്ങള്‍ ഒന്നിക്കുന്നു- മോഹന്‍ലാല്‍, സൂര്യ എന്നിവര്‍. ഇരുവരും ആദ്യമായി ഒന്നിക്കുന്നുവെന്നതിനാല്‍ തന്നെ പ്രതീക്ഷകളുമേറെയാണ്. ആക്ഷന്‍ പാക്കഡ് ത്രില്ലര്‍ ആയിട്ടുള്ള ചിത്രത്തില്‍ മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായാണ് എത്തുന്നത്. സൂര്യ ഹൈ റാങ്ക് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ഓഫീസറാണ്. ആര്യ, സയേഷ, ബൊമന്‍ ഇറാനി, ഷംന കാസിം, സമുദ്രക്കനി, എന്നിവരും സഹതാരങ്ങളായുണ്ട്. ലൈക പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.