Categories
Film News

കാപ്പാന്‍ കേരളത്തിലെ വിതരണാവകാശം മുളകുപാടം ഫിലിംസ് സ്വന്തമാക്കി

കെ വി ആനന്ദ് ഒരുക്കുന്ന കാപ്പാന്‍ ആഗസ്റ്റില്‍ റിലീസ് ചെയ്യുകയാണ്. സൗത്ത് ഇന്ത്യന്‍ സിനിമയിലെ രണ്ട് വലിയ താരങ്ങള്‍ ഒന്നിക്കുന്ന സിനിമയാണ് കാപ്പാന്‍ – മോഹന്‍ലാല്‍, സൂര്യ. ആദ്യമായാണ് രണ്ട് താരങ്ങളും ഒന്നിക്കുന്നത്, അതുകൊണ്ട് തന്നെ പ്രതീക്ഷകള്‍ വാനോളമാണ്.

പുതിയതായി സിനിമയെ സംബന്ധിച്ച് പുറത്തുവന്നിരിക്കുന്ന വാര്‍ത്ത, സിനിമയുടെ കേരളത്തിലെ വിതരണാവകാശം വലിയ തുകയ്ക്ക് ടോമിച്ചന്‍ മുളകുപാടം ആണ് ആഘോഷിക്കുന്നത്. മുമ്പ് വിവേഗം, 2.o എന്നീ സിനിമകള്‍ കേരളത്തില്‍ വിതരണം ചെയ്തത് ഇവരായിരുന്നു. മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നുവെന്നതിനാല്‍ കേരളത്തിലെ വലിയ ഓപ്പണിംഗ് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

കാപ്പാന്‍ ആക്ഷന്‍ പാക്ക്ഡ് ത്രില്ലര്‍ ആണ്. മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി എത്തുന്നു സിനിമയില്‍, സൂര്യ പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. ആര്യ, സയേഷ, ബൊമന്‍ ഇറാനി, ഷംന കാസിം, സമുദ്രക്കനി, എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. വിവിധ രാജ്യങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.