Categories
Film News

ബോളിവുഡ് താരം മൃണാൽ താക്കൂർ ദുൽഖറിന്റെ നായികയാകുന്നു; പിറന്നാൾ സ്പെഷൽ പോസ്റ്റർ റിലീസ് ചെയ്തു

തെലു​ഗ് സംവിധായകൻ ഹാനു രാഘവപുടി , പാടി പാടി ലേചെ മാനസു ഫെയിം, ഒരുക്കുന്ന സിനിമയിൽ ദുൽഖർ സൽമാൻ നായകനായെത്തുന്നു. പിരിയഡ് പ്രണയകഥയായ സിനിമയിൽ ആർമി ഓഫീസർ ലെഫ്റ്റനന്റ് റാം ആയി താരമെത്തുന്നു. ബോളിവുഡ് താരം മൃണാൽ താക്കുർ സിനിമയിൽ ദുൽഖറിന്റെ നായികയായെത്തുന്നു. മ‍ൃണാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് താരത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാർ. സീത എന്നാണ് കഥാപാത്രത്തിന്റെ പേര്.

സൂപ്പർ 30, ബട്ല ഹൗസ്, നെറ്റ്ഫ്ലിക്സ് സീരീസ് ​ഗോസ്റ്റ് സ്റ്റോറീസ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തിട്ടുള്ള താരമാണ് മൃണാൽ. അവസാനം താരമെത്തിയത് ഫർഹാൻ അക്തർ ചിത്രം തൂഫാനിലാണ്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ദുൽഖർ -മൃണാൽ ചിത്രം സ്വപ്ന സിനിമ നിർമ്മിക്കുന്നു. വൈജയന്തി മൂവീസിന്റെ പ്രിയങ്ക ദത്ത് സിനിമ അവതരിപ്പിക്കുന്നു. വിശാൽ ചന്ദ്രശേഖർ സം​ഗീതമൊരുക്കുന്ന സിനിമയുടെ ഛായാ​ഗ്രഹണമൊരുക്കുന്നത് പിഎസ് വിനോദ് ആണ്.