Categories
Film News

മൃണാൾ താക്കുർ , ദുൽഖർ സൽമാന്‍റെ നായികയാകുന്നു

കഴിഞ്ഞ ജൂലൈയിൽ ദുൽഖറിന്‍റെ പിറന്നാൾദിനത്തില്‍ പ്രഖ്യാപിച്ച സിനിമയാണ് തെലുഗ് സംവിധായകൻ ഹനു രാഘവപുടിയുടെ റൊമാന്‍റിക് പീരിയഡ് ഡ്രാമ. പുതിയ റിപ്പോർട്ടുകളനുസരിച്ച സിനിമയുടെ ചിത്രീകരണം ഏപ്രിലിൽ തുടങ്ങാനിരിക്കുകയാണ്. ബോളിവുഡ് താരം മൃണാൾ താക്കുർ സിനിമയിൽ നായികയാകുന്നു. സൂപ്പർ 30, ബാട്ല ഹൗസ്, നെറ്റ്ഫ്ലിക്സ ആന്തോളജി ഗോസ്റ്റ് സ്റ്റോറീസ് എന്നിവയിലൂടെ ശ്രദ്ധേയയാണ്.

ഹനു രാഘവപുടിയുടെ സിനിമയിൽ ദുൽഖർ സൽമാൻ ആർമി ഓഫീസർ ലെഫ്റ്റനന്‍റ് റാം ആയെത്തുന്നു. 1960കളിലെ പ്രണയകഥയാണ് ചിത്രം പറയുന്നത്. ഹൈദരാബാദ്, കാശ്മീർ എന്നിവിടങ്ങളിലാണ് ചിത്രീകരണം. വിശാൽ ചന്ദ്രശേഖർ സംഗീതമൊരുക്കുന്നു.

സ്വപ്ന സിനിമ, മഹാനടി നിർമ്മാതാക്കൾ തന്നെയാണ് സിനിമ ഒരുക്കുന്നത്. പ്രിയങ്ക ദത്ത് വൈജയന്തി മൂവീസ് സിനിമ അവതരിപ്പിക്കുന്നു.