മൃണാൾ സെൻ(95) വിടവാങ്ങി. ദാദാസാഹിബ് ഫാൽക്കേ പുരസ്കാരമടക്കം നേടിയ വ്യക്തിയാണ് മ‍ൃണാൾ സെൻ.

ലോക സിനിമയുടെ ഭൂപടത്തിൽ ഇന്ത്യൻ സിനിമയെ രേഖപ്പെടുത്തിയ ചലച്ചിത്രകാരനായിരുന്നു മൃണാൾ. കിഴക്കൻ ബം​ഗാളിലെ ഫരീദ് പുരിലാണ് ജനനം. ഇന്ത്യൻ നവ തരം​ഗ സിനിമയിലെ അതികായനെന്ന വിശേഷണം സ്വന്തമാക്കിയ മൃണാൾ കരസ്ഥമാക്കിയത് ഒട്ടനവധി പുരസ്കാരങ്ങളാണ്.

1924 മെയ് 14 നാണ് ജനനം. കൊൽക്കത്തയിൽ നിന്ന് ഊർജ തന്ത്രത്തിൽ ബിരുദം നേടിയിട്ടുള്ള ആളാണ് സെൻ. 1955 ലാണ് ആദ്യത്തെ ഫീച്ചർ ചിത്രം രാത്ത് ബോറെ പുറത്തിറങ്ങിയത്. തുടർന്ന് നീൽ ആകാഷെർ നീചെ, ശ്രാവണ, ബുവൻഷോം എന്നിങ്ങനെ എണ്ണം പറഞ്ഞ സിനിമകളും പുറത്തിറങ്ങി.

കൂടാതെ മൃണാൾ ദാ എന്ന വിളിപ്പേരിൽ പ്രശസ്തനായിരുന്ന മൃണാൾ സെൻ. മണിക് ദാ എന്ന സത്യജിത് റേയും ഋത്വിക് ദാ എന്ന ഋത്വിക് ഘട്ടക്കുംപോയ വഴികളിൽ നിന്നും തികച്ചും ഭിന്നമായ മറ്റൊരു വഴി മൃണാൾ സെൻ പിന്തുടർന്നു. പ്രത്യക്ഷവും ആസന്നവുമായ രാഷ്ട്രീയസിനിമയുടെ വ്യത്യസ്തമാൊരു വഴിയായിരുന്നു അത്.

പ്രശസ്ത സംവിധായകൻ സത്യജിത് റേ ‘പഥേർ പാഞ്ചാലി’ എടുത്ത 1955 -ൽ തന്നെയാണ് മൃണാൾ സെൻ തന്‍റെ ആദ്യചിത്രമായ ‘രാത് ഭോരേ’ സംവിധാനം ചെയ്യുന്നത്. ഇന്ത്യൻ സിനിമയിൽ പുതിയൊരു വഴിയും വെളിച്ചവും തുറക്കുകയായിരുന്നു മൃണാൾ. അറുപതുകളിലെ സാംസ്കാരിക വസന്തകാലത്ത് മൃണാൾ സെൻ ഇന്ത്യൻ കലാലോകത്തെ ഏറ്റവും മൂല്യമുള്ള പേരുകളിൽ ഒന്നായി മാറി.

Published by eparu

Prajitha, freelance writer