Categories
Film News trailer

മൃദുല്‍ നായരുടെ വെബ്‌സീരീസ് ഇന്‍സ്റ്റാഗ്രാമം ട്രയിലര്‍

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വെബ്‌സീരീസുകള്‍ വളരെ പ്രചാരത്തിലായത് ഈ ലോക്ഡൗണ്‍ കാലത്താണ്. നിരവധി സിനിമസംവിധായകന്‍ പുതിയ ഐഡിയകളുമായി വെബ്‌സീരീസ് ഒരുക്കുന്നു. ഈ ട്രന്‍ഡ് ആരംഭിക്കും മുമ്പെ തന്നെ സംവിധായകന്‍ മൃദുല്‍ നായര്‍ തന്റെ വെ്ബ്‌സീരീസ് തുടങ്ങിയിരുന്നു. ഇന്‍സ്റ്റാഗ്രാമം എന്നാണ് പേര്. സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഓണ്‍ലൈനിലൂടെ ഇന്‍സ്റ്റാഗ്രാമം ട്രയിലര്‍ റിലീസ് ചെയ്തു. അണ്ടിപ്പാറ എന്ന ഫിക്ഷണല്‍ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. മൃദുല്‍ , രാമകൃഷ്ണ കുലുറിനൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നു. സീരീസില്‍ നിരവധി താരങ്ങള്‍ അണിനിരക്കുന്നു. ദീപക് പാറമ്പോല്‍, ബാലു വര്‍ഗ്ഗീസ്, ഗണപതി, അര്‍ജ്ജുന്‍ അശോകന്‍, സുബീഷ് സുധി, സാബു മോന്‍, അലന്‍സിയര്‍, ദിനേഷ് പ്രഭാകര്‍, രാജേഷ് ശര്‍മ്മ, ഉണ്ണിരാജന് പി ദേവ്, തുടങ്ങിയവര്‍. സണ്ണി വെയ്ന്‍, അതിഥി രവി, ഗായത്രി സുരേഷ് തുടങ്ങിയ താരങ്ങള്‍ അതിഥി വേഷത്തിലെത്തുന്നു.

ഇന്‍സ്റ്റാഗ്രാമം എന്നാണ് സ്ട്രീം ചെയ്യുകയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.