Categories
Film News trailer

മിസ്റ്റർ ആൻഡ് മിസിസ് റൗഡി; കാളിദാസ് ജയറാം നായകനായെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ കാണാം

കാളിദാസ് ജയറാമിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനത്തിലൊരുങ്ങുന്ന മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ ട്രെയിലർ പുറത്തിറങ്ങി.
ശ്രീ ഗോകുല മൂവീസും വിന്റേജ് ഫിലിസും സംയുക്തമായി നിർമ്മിക്കുന്ന മിസ്റ്റർ ആൻഡ് മിസിസ് റൗഡിയെന്ന ചിത്രത്തിന്റെ  ടീസർ ജിയോ സ്റ്റുഡിയോ ആണ് യൂട്യൂബിൽ റിലീസ് ചെയ്തത്.
മൈബോസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു ജോസഫ് സവിധാനം ചെയ്യുന്ന ചിത്രമാണ് മിസ്റ്റർ ആൻഡ് മിസിസ് റൗഡി. അപർണ്ണ ബാലമുരളി ആദ്യമായി കാളിദാസ് ജയറാമിന്റെ നായികയായെത്തുന്നു എന്ന വിശേഷണവും മിസ്റ്റർ ആൻഡ് മിസിസ് റൗഡിക്ക് സ്വന്തം. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്ന് ജിത്തു  ജോസഫ് വ്യക്തമാക്കിയിരുന്നു.
സായി കുമാർ , വിജയ് ബാബു,  ഷബിൻ, ഗണപതി, വിഷ്ണു ഗോവിന്ദ്  എന്നിവരും ചിത്രത്തിൽ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് മിസ്റ്റർ ആൻഡ് മിസിസ് റൗഡി വിതരണത്തിനെത്തിക്കുന്നത്.  ഗോകുലം മൂവീസും വിന്റേജ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.