Categories
Film News

ബർമൂഡയിലെ എസ് ഐ ജോഷ്വോയെ പരിചയപ്പെടുത്തി മോഷൻ പോസ്റ്റർ

ഷെയ്ൻ നി​ഗം നായകനായെത്തുന്ന ടികെ രാജീവ് കുമാർ സിനിമയാണ് ബർമൂഡ. ചിത്രത്തിന്റെ പുതിയ മോഷൻ പോസ്റ്റർ പുറത്തറിക്കിയിരിക്കുകയാണിപ്പോൾ. നേരത്തെ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരുന്നു. ഫസ്റ്റ്ലുക്കിൽ ഷെയ്ൻ എത്തിയപ്പോൾ മോഷൻ പോസ്റ്റർ വിനയ് ഫോർട്ട് ആണ്. എസ്ഐ ജോഷ്വോ എന്ന കഥാപാത്രമായാണ് വിനയ് സിനിമയിലെത്തുന്നത്.

24 ഫ്രെയിംസിന്റെ ബാനറിൽ സൂരജ് സികെ, ബിജു സിജെ, ബാദുഷ എന്നിവർ ചേർന്നാണ് ബർമൂഡ നിർമ്മിക്കുന്നത്.

ശെയ്ലീ കൃഷ്ണ നായികയാകുന്നു. ഷെയ്നിനൊപ്പം വിനയ് ഫോർട്ട്, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, ദിനേശ് പണിക്കർ, നൂറിൻ ഷെരീഫ്, ഷൈനി സാറ, നിരഞ്ജന അനൂപ്, ​​ഗൗരി നന്ദ, ശ്രീകാന്ത് മുരളി, കോട്ടയം നസീർ, സാജൻ സുദർശൻ എന്നിവരുമെത്തുന്നു. സിനിമ എഴുതിയിരിക്കുന്നത് നവാ​ഗതനായ കൃഷ്ണദാസ് പങ്കിയാണ്.

ഷെല്ലി കാലിസ്റ്റ്, മണിരത്നത്തിന്റെ അസോസിയേറ്റ് ആയിരുന്ന സിനിമയ്ക്ക് ക്യാമറ ഒരുക്കുന്നു. ശ്രീകർ പ്രസാദ് എഡിറ്റിം​ഗും.