ജയസൂര്യ ക്യാപ്റ്റന്‍ സംവിധായകന് പ്രജേഷ് സെനിനൊപ്പം വീണ്ടുമെത്തുന്നുവെന്ന വാര്‍ത്ത നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെള്ളം എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്റ്ററും അണിയറക്കാര്‍ റിലീസ് ചെയ്തിരുന്നു. വെള്ളം, പ്രജീഷ് തിരക്കഥ ഒരുക്കുന്ന സിനിമ കണ്ണൂരിലെ ഒരു സാധാരണ വ്യക്തിയുടെ കഥയാണ് പറയുന്നത.് ഒരുപാടു അഭിനയസാധ്യതയുള്ള കഥാപാത്രമാണ് നായകവേഷം.

ജയസൂര്യ കഴിഞ്ഞ വര്‍ഷങ്ങളിലെ തുടര്‍ച്ചയായ സിനിമകള്‍ക്ക ശേഷം ഒരു ഇടവേള എടുത്തിരിക്കുകയാണ്. വെള്ളം കൂടാതെ മിഥുന് മാനുവല്‍ തോമസ് ചിത്രം ടര്‍ബോ പീറ്ററിലും ജയസൂര്യ എത്തും. ആട് സീരീസിലെ മൂന്നാംഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.