നേരത്തേ അറിയിച്ചിരുന്നതുപോലെ മൂത്തോന് ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കുള്ള സമ്മാനമായി ട്രയിലറെത്തി. ബോളിവുഡ് താരം വിക്കി കൗശല്‍, ധനുഷ്, നിവിന്‍ പോളി എന്നിവര്‍ സോഷ്യല്‍മീഡിയയിലൂടെ ട്രയിലര്‍ ഷെയര്‍ ചെയ്തു.
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്തിരിക്കുന്ന മൂത്തോന് അടുത്തിടെ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടത്തിയിരുന്നു. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മൂത്തോന് ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ 20ാമത്തെ എഡിഷന്റെ ഓപ്പണിംഗ് സിനിമയായി തിരഞ്ഞെടുക്കുപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 17 -24വരെയാണ് ഫെസ്റ്റിവല്‍.
മൂത്തോന്, മുംബൈ നഗരത്തിന്റെ വേറിട്ട കാഴ്ചയായിരിക്കും സമ്മാനിക്കുക. ലക്ഷദ്വീപിലെ സഹോദരങ്ങളായ രണ്ട് കുട്ടികളുടെ, രണ്ട് പേരും വ്യത്യസ്ത കാരണങ്ങളാല്‍ നഗരത്തിലേക്ക് രക്ഷ്പ്പെടുന്നു. റോഷന് മാത്യു, മെലിസ രാജു, ശശാങ്കന് അറോറ, ശോഭിത ദുലിപാല, ദിലീഷ് പോത്തന് എന്നിവരും സഹതാരങ്ങളായെത്തുന്നു.
ഗീതു തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. അനുരാഗ് കശ്യപ്, ഹിന്ദി ഡയലോഗുകള്‍ക്ക് അവരെ സഹായിച്ചു. അനുരാഗ്, ജാര് പിക്ചേഴ്സ്, മിനി സറ്റുഡിയോ, ഗു്ഡ ബാഡ് ഫിലിംസ് എന്നിവരുമായി ചേര്‍ന്ന് സിനിമ അവതരിപ്പിക്കുന്നു.