ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന് അടുത്തതായി വല്ലാഡോലിഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, സ്പെയിനില്‍ മത്സരിക്കുന്നു. ഗീതു തന്റെ സോഷ്യല്‍മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മൂത്തോന് വേള്‍ഡ് പ്രീമിയര്‍ ആഗസ്റ്റില്‍ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നടന്നിരുന്നു. അവിടെ പ്രേക്ഷകരില്‍ നിന്നും പോസിറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചത്. ഈ ആഴ്ച തുടക്കത്തില്‍ സിനിമ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു.
മൂത്തോന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗീതു മോഹന്‍ദാസ് തന്നെയാണ്. ഹിന്ദി ഡയലോഗുകള്‍ അനുരാഗ് കശ്യപ് തയ്യാറാക്കി. മുംബൈ നഗരത്തിന്റെ വേറിട്ട കാഴ്ചകളാണ് സിനിമയിലുള്ളത്. രണ്ട് സഹോദരങ്ങള്‍ വ്യത്യസ്ത കാരണങ്ങളാല്‍ അവരുടെ നാട്ടില്‍ നിന്നും മുംബൈ നഗരത്തിലേക്കെത്തിച്ചേരുന്നതാണ്. നവംബര്‍ 8ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍.