നിവിന്‍ പോളി ചിത്രം മൂത്തോന്‍, ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ജെല്ലിക്കെട്ട് എന്നീ സിനിമകളുടെ പ്രീമിയര്‍ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍.ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 5-15 വരെയാണ് നടക്കുന്നത്. മൂത്തോന്‍ 20ാമത് ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഓപ്പണിംഗ് സിനിമയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 7മുതല്‍ 24 വരെയാണ് ഫെസ്റ്റിവല്‍.
ഗീതു മോഹന്‍ദാസ് എഴുതി സംവിധാനം ചെയ്തിരിക്കുന്ന സിനിമ, മൂത്തോന്‍ ലക്ഷദ്വീപില്‍ നിന്നുള്ള മുല്ലക്കോയ എന്ന ഒരാളുടെ കഥയാണ് പറയുന്നത്.

മൂത്തോന്‍ കഥ ഗീതു മോഹന്‍ദാസ് ഒരുക്കിയിരിക്കുന്നു. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ഹിന്ദി ഡയലോഗുകള്‍ തയ്യാറാക്കാന്‍ ഗീതുവിനെ സഹായിച്ചിട്ടുണ്ട്. താരത്തിന്റെ ഭര്‍ത്താവും സംവിധായകനുമൊക്കെയായ രാജീവ് രവിയാണ് സിനിമാറ്റോഗ്രാഫര്‍. ദേശീയ അവാര്‍ഡ് ജേതാവ് അജിത് കുമാര്‍ ആണ് സിനിമയുടെ എഡിറ്റിംഗ്. സ്‌നേഹ ഘന്‍വാല്‍കര്‍ ആണ് കമ്പോസര്‍.

ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന ജെല്ലിക്കെട്ട് ആന്റണി വര്‍ഗ്ഗീസ് മുഖ്യ കഥാപാത്രമായെത്തുന്നു. എസ് ഹരീഷിന്റെ ചെറുകഥ മാവോയിസ്റ്റ് എന്നതിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മാവോയിസ്റ്റ് സിറ്റുവേഷനും വ്യക്തിയുടെ സ്വാതന്ത്രത്തിനുള്ള അവകാശവുമൊക്കെ രണ്ട് എരുമകളുടെ വീക്ഷണത്തിലൂടെ അവതരിപ്പിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസും, വിനായകനും സിനിമയില്‍ നിയാണ്ടര്‍താലുകളായി സിനിമയിലെത്തുന്നു.

Published by eparu

Prajitha, freelance writer