മോഹൻലാൽ നിലവിൽ ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് ചിത്രീകരണത്തിലാണ്. ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കുന്ന ആറാട്ട് ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന ഒരു മാസ് മസാല എന്റർടെയ്നർ ആണ്. മോഹൻലാൽ നെയ്യാറ്റിൻകര ഗോപന് എന്ന കഥാപാത്രമായെത്തുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാർ.
ആക്ഷൻ,കോമഡി തുടങ്ങി എല്ലാവിധ കൊമേഴ്സ്യൽ ചേരുവകളും അടങ്ങിയതാണ് സിനിമ. പോപുലർ സൗത്ത് ഇന്ത്യൻ താരം ശ്രദ്ധ ശ്രീനാഥ് നായികയായെത്തുന്നു. ഐഎഎസ് ഓഫീസറായാണ് താരം ചിത്രത്തിലെത്തുന്നത്. സിദ്ദീഖ്, സായ് കുമാർ, നെടുമുടി വേണു, ഇന്ദ്രൻസ്, നേഹ സക്സേന, നന്ദു, കൊച്ചു പ്രേമൻ, വിജയരാഘവൻ, സ്വാസിക, രചന നാരായണൻകുട്ടി, ഷീല എന്നിവരും ചിത്രത്തിലെത്തുന്നു.
വിജയ് ഉലകനാഥ് സിനിമാറ്റോഗ്രാഫറും, ഷമീർ മുഹമ്മദ് എഡിറ്ററുമാണ്. രാഹുൽ രാജ് സംഗീതം.