ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടിലെത്തുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് തീയ്യതി പുറത്തുവിട്ടു. 2020 മാര്‍ച്ച് 19ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ മധു, പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്ശന്, ഫാസില്‍, അര്ജ്ജുന് സര്‍ജ്ജ, കീര്‍ത്തി സുരേഷ് തുടങ്ങിയ താരനിര സിനിമയില്‍ അണിനിരക്കുന്നു.
സിനിമ പ്രഖ്യാപിച്ചതുമുതല്‍ തന്നെ സിനിമ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചരിത്ര സിനിമ കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്റെ കഥയാണ് പറയുന്നത്. മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന സിനിമയില്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രശസ്ത താരങ്ങള്‍ എത്തുന്നു. സുനില്‍ ഷെട്ടി, അര്ജ്ജുന് സര്‍ജ്ജ, കീര്‍ത്തി സുരേഷ്, അശോക് സെല്വന്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, പ്രഭു, മുകേഷ്, ഫാസില്‍, സിദ്ദീഖ്, മഞ്ജു വാര്യര്‍, ബാബുരാജ്, നെടുമുടി വേണു, ഹരീഷ് പേരടി, നന്ദു, ഇന്നസെന്റ്, ഗണേഷ് കുമാര്‍, സുരേഷ് കുമാര്‍, എന്നിവരെല്ലാം ചിത്രത്തിന്റെ ഭാഗമാകുന്നു.
100 കോടി ബജറ്റിലാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമൊരുങ്ങുന്നത്. മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസും, കോണ്‍ഫിഡന്റ് ഗ്രൂപ്പും, മൂണ്‍ഷോട്ട് എന്റര്ടെയ്ന്മെന്റ്സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.