Categories
Film News

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മോഹന്‍ലാലിന്റെ അടുത്ത സിനിമ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ചിത്രീകരണം തുടരുകയാണ്. പുതുമുഖസംവിധായകരായ ജിബി ജോജു ടീം ഒരുക്കുന്ന സിനിമ ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നര്‍ ആണ്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറക്കിയിരിക്കുകയാണ് അണിയറക്കാരിപ്പോള്‍. ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയില്‍ മോഹന്‍ലാല്‍ ഇട്ടിമാണി എന്ന കുന്ദംകുളത്തുകാരനായാണ് എത്തുന്നത്. തൃശ്ശൂര്‍ ഭാഷയിലാണ് താരം സിനിമയില്‍ സംസാരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ആളായി സ്‌ക്രീനിലെത്തുന്നത്. മുമ്പ് പത്മരാജന്റെ തൂവാനത്തുമ്പികള്‍ എന്നസിനിമയിലാണ് മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിച്ചത്.

ഹണി റോസ് ആണ് സിനിമയില്‍ നായികയാകുന്നത്. പ്രശസ്ത തമിഴ് താരം രാധിക ശരത് കുമാര്‍ ശക്തമായ കഥാപാത്രമായി എത്തുന്നു. സിദ്ദീഖ്, വിനു മോഹന്‍, അജു വര്‍ഗ്ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കൈലാസ്, സൗബിന്‍ ഷഹീര്‍, സലീം കുമാര്‍, സിജോയ് വര്‍ഗ്ഗീസ്, ഹരീഷ് കണാരന്‍, ജോണി ആന്റണി, നന്ദു, സ്വാസിക, എന്നിവരും സഹതാരങ്ങളായെത്തുന്നു.

സിനിമാറ്റോഗ്രാഫര്‍ ഷാജി കുമാര്‍, എഡിറ്റര്‍ സൂരജ് ഇ എസ്, കമ്പോസര്‍ കൈലാസ് മേനോന്‍ എന്നിവരാണ് ടെക്‌നികല്‍ സൈഡിലുള്ളത്.