മോഹന്‍ലാലിന്റെ അടുത്ത സിനിമ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഈ മാസം അവസാനം ചിത്രീകരണം ആരംഭിക്കുകയാണ്. സിംഗപ്പൂരിലാണ് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. അഞ്ച് ദിവസത്തെ ചിത്രീകരണത്തിന് ശേഷം ടീം കേരളത്തിലേക്ക് വരും. അപ്പോഴേക്കും മോഹന്‍ലാല്‍ മരക്കാര്‍ അറബിക്കടലിന്റെ സ്ിംഹത്തിലെ തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി ഇട്ടിമാണി ടീമിനൊപ്പമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഏപ്രില്‍ അവസാനവാരത്തോടെ സിനിമയുടെ ചിത്രീകരണം ഫുള്ഫ്ളെഡ്ജില് ആരംഭിക്കുമെന്നാണ് അറിയുന്നത്.
ജിബി,ജോജു എന്നിവര്‍ ചേര്‍ന്നാണ് ഇട്ടിമാണ് മെയ്ഡ് ഇന്‍ ചൈന സംവിധാനം ചെയ്യുന്നത്. സിനിമ പൂര്‍ണ്ണമായും ഒരു കോമഡി എന്റര്ടെയ്നര് ആയിരിക്കും. തൃശ്ശൂര്‍ ഭാഷയാണ് നായകന് സിനിമയില്‍ സംസാരിക്കുക. മോഹന്‍ലാല്‍ തൂവാനത്തുമ്പികള്ക്ക ശേഷം ഇതാദ്യമായാകും തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്നത്.
നായികവേഷത്തില്‍ ഹണി റോസ് എ്ത്തും. മോഹന്‍ലാലിന്റെ ജോഡിയായി ഇത് രണ്ടാമത്തെ തവണയാണ് ഹണി റോസ് എത്തുന്നത്. മുമ്പ് കനല് എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ചിരുന്നു. പത്മകുമാറിന്റെ സിനിമയായിരുന്നു കനല്. ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്,എന്നിവര്‍ സിനിമയിലുണ്ടാകും. കൂടാതെ 34വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് താരം രാധിക ശരത് കുമാര്‍ മോഹന്ലാലിനൊപ്പമെത്തും ഇട്ടിമാണിയില്‍. കൂടും തേടി എന്ന സിനിമയിലായിരുന്നു അവസാനമായി ഇരുവരും ഒന്നിച്ചത്. 1985ല്‍. മലയാളത്തില്‍ ന്ിന്നും വിട്ടു നിന്നിരുന്ന രാധിക രാമലീല എന്ന ദിലീപ് ചിത്രത്തിലൂടെ 2017ല്‍ തിരിച്ചെത്തിയിരുന്നു. കൂടാതെ ദ ഗാംബിനോസ് എന്ന സിനിമയിലും താരം എത്തുന്നു.
ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കും.