Categories
Film News

രാഷ്ട്രീയത്തിലേയ്ക്കില്ല; നടനായ് തുടരുവാനാണിഷ്ട്ടമെന്ന് വെളിപ്പെടുത്തി മോഹൻലാൽ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ഊഹാപോഹങ്ങൾ ശക്തമായി നില നിൽക്കേ അത്തരമൊരു നീക്കത്തിന് ഇല്ലെന്ന് വ്യക്തമാക്കി മോഹൻ ലാൽ .
രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും നടനായ് നിൽക്കാനാണ് ഏറെ ഇഷ്ടമെന്നും മോഹൻ ലാൽ വ്യക്തമാക്കി .സിനിമാ അഭിനയത്തിൽ ഇഷ്ടം പോലെ സ്വാതന്ത്യമുണ്ടെന്നും എന്നാല്‌ മറിച്ച് രാഷ്ട്രീയത്തിൽ ഏറെ ആളുകൾ ആശ്രയിക്കുമെന്നതിനാൽ അത് നിസാര കാര്യമല്ലെന്നും താരം വ്യക്തമാക്കി .
രാഷ്ട്രീയകാര്യങ്ങളെക്കുറിയ്ച്ച്  കാര്യമായൊന്നും തനിക്കറിയില്ലെന്നും താരം വ്യക്തമാക്കി .സാമൂഹിക കാര്യങ്ങളിലൊക്കെ സജീവമായി ഇടപെടുന്ന വ്യക്തിയെന്ന നിലയിൽ നടന്റെ രാഷ്ട്രീയ പ്രവേശം ഏറെ ചർച്ചയായി മാറിയിരുന്നു .
തിരുവനന്തപുരത്ത് നിന്നും ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്ന വാർത്ത അതി ശക്തമായിരുന്നു , മലയാളികൾ തങ്ങളുടെ സ്വകാര്യ അഹങ്കാരമെന്നാണ് ലാലേട്ടനെക്കുറിയ്ച്ച്  പറയുന്നത്, മോഹൻ ലാൽ രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന ഏറെ നാളത്തെ ഊഹാപോഹങ്ങൾക്കാണ് ഇതോടെ അറുതിയായിരിയ്ക്കുന്നത്.
പൊതു കാര്യങ്ങളിൽ ഏറെ താൽപര്യമുള്ളയാളാണ് മോഹൻലാൽ , അദ്ദേഹത്തോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതായി ഒ രാജഗോപാൽ വ്യക്തമാക്കിയിരുന്നു . കേന്ദ്ര സർക്കാരിന്റെ നീ്ക്കങ്ങളെ പിന്തുണച്ചിട്ടുള്ള താരമാണ് മോഹൻ ലാൽ , പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതടക്കമുള്ള വാർത്തകൾ ഏറെ പ്രാധാന്യത്തോടെയാണ് മലയാളികൾ കേട്ടത്.
തിരുവനന്തപുരകാരനായ താരത്തെ മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അദ്ദേഹം അത് സ്വീകരിക്കുമോയെന്നത് വ്യക്തമല്ലെന്നും  എന്നാൽ ബിജെപിക്ക് അനുകൂലമായ നിലപാടുകളാണ് താരം എടുക്കുന്നതെന്നും രാജഗോപാൽ വ്യക്തമാക്കിയിരുന്നു.