Categories
Film News

മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദര്‍ ചിത്രീകരണം തുടങ്ങി

മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദര്‍, സംവിധായകന്‍ സിദ്ദീഖ് ഒരുക്കുന്ന ചിത്രീകരണം ആരംഭിച്ചു. പൂര്‍ണ്ണതോതിലുള്ള ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കും. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ ബിഗ് ബ്രദറില്‍ ജോയിന്‍ ചെയ്യും.

ആക്ഷനും ഹ്യൂമറും സെന്റിമെന്റ്‌സുമെല്ലാമുള്ള ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കും ബിഗ് ബ്രദര്‍ എന്നാണ് അണിയറക്കാര്‍ പറയുന്നത്. പോപുലര്‍ സൗത്ത് ഇന്ത്യന്‍ താരം റെജീന കസാന്‍ഡ്ര നായികവേഷത്തിലെത്തും. മോഹന്‍ലാലിന്റെ നായികയായാണ് കസാന്‍ഡ്ര എത്തുന്നത്.

മോഹന്‍ലാല്‍, അനൂപ് മേനോന്‍, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് എന്നിവര്‍ സഹോദരങ്ങളായെത്തുന്നു. റെജീനയ്‌ക്കൊപ്പം, പിച്ചൈക്കാരന്‍ ഫെയിം സാധന ടൈറ്റസ്, പുതുമുഖ താരം എന്നിവരും സിനിമയിലുണ്ടാകും. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ടിനി ടോം, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും സിനിമയിലുണ്ടാകും.

ജിത്തു ദാമോദര്‍ ബിഗ് ബ്രദര്‍ സിനിമാറ്റോഗ്രാഫി ചെയ്യുന്നു. ദീപക് ദേവ് ആണ് സംഗീതം. സംവിധായകന്‍ സിദ്ദീഖ് , സുഹൃത്തുക്കളായ ഷാജി, മനു എന്നിവരുമായി ചേര്‍ന്ന് എസ് ടാക്കീസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തീകരിക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഒക്ടോബറില്‍ സിനിമ തിയേറ്ററുകളിലേക്കെത്തിക്കും.