Categories
Film News

മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍ ക്രിസ്തുമസിന് എത്തില്ല

ക്രിസ്തുമസ് കാലം മലയാളസിനിമയ്ക്കും വസന്തകാലമാണ്. ഒട്ടനവധി സിനിമകളാണ് ക്രിസ്തുമസിനായി ഒരുങ്ങുന്നത്. മമ്മൂട്ടി ചിത്രം ഷൈലോക്, പൃഥ്വിയുടെ ഡ്രൈവിംഗ് ലൈസന്‍സ്, ഫഹദ് ഫാസില്‍ സിനിമ ട്രാന്‍സ് എന്നിവയ്‌ക്കൊപ്പം മോഹന്‍ലാലിന്റെ ബിഗ് ബ്രദറുമെത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഗ്ബ്രദര്‍ റിലീസ് ജനുവരിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ബിഗ്ബ്രദര്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് സിദ്ദീഖ് ആണ്. ഫാമിലി ത്രില്ലര്‍ സിനിമയായാണ് ഒരുക്കിയിരിക്കുന്നത്. അനൂപ് മേനോന്‍, സര്‍ജാനോ ഖാലിദ്, ഹണി റോസ്, അര്‍ബാസ് ഖാന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, ചെമ്പന്‍ വിനോദ് ജോസ്, എന്നിവരും ചിത്രത്തിലുണ്ട്. റിപ്പോര്‍ട്ടുകള്‍ ശരിയാവുകയാണെങ്കില്‍ സിനിമ ജനുവരി 30 2020ന് റിലീസ് ചെയ്യും.

അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക് മാസ് എന്റര്‍ടെയ്‌നര്‍ സിനിമയായിരിക്കും. രണ്ട് ഭാഷകളിലായാണ് സിനിമ ഒരുക്കുന്നത്. തമിഴില്‍ കുബേരന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്ന തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയില്‍ രാജ് കിരണ്‍, മീന, ബിബിന്‍ ജോര്‍ജ്ജ്, ബൈജു, കലാഭവന്‍ ഷാജോണ്‍ എന്നിവരുമെത്തുന്നു.