സംവിധായകന്‍ സിദ്ദീഖ് ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദര്‍ രണ്ടാമത്തെ പോസ്റ്ററെത്തി. ആയുധധാരികളായ ഒരു കൂട്ടം ആളുകള്‍ക്കൊപ്പം പ്രത്യേകം യൂണിഫോമിലാണ് പോസ്റ്ററില്‍ മോഹന്‍ലാലെത്തുന്നത്.
സിനിമയുടെ ചിത്രീകരണം നടന്നുകൊണട്ിരിക്കുകയാണ്. 25കോടി ബജറ്റിലിറങ്ങുന്ന സിനിമ സംവിധായകന്‍ നായകന്‍ കൂട്ടുകെട്ടിന്റെ മൂന്നാമത്തെ ചിത്രമാണ്. വിയറ്റ്‌നാം കോളനി, ലേഡീസ് ആന്റ് ജന്റില്‍മാന്‍ എന്നിവയായിരുന്നു മുന്‍ സിനിമകള്‍. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍ ചിത്രത്തിലെ പ്രധാനവില്ലനായെത്തുന്നു.

അനൂപ് മേനോന്‍, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ജിത്തു ദാമോദര്‍ ക്യാമറയും ദീപക് ദേവ് സംഗീതവുമൊരുക്കുന്നു. ആക്ഷനും കോമഡിയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കികൊണ്ടാണ് പുതിയ സിനിമ ഒരുക്കുന്നത്. റജീന കസാന്‍ഡ്ര, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദീഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, എന്നിവരും സഹതാരങ്ങളായെത്തുന്നു.

സിനിമ നിര്‍മ്മിക്കുന്നത് എസ് ടാക്കീസ്, ഷമന്‍ ഇന്റര്‍നാഷണല്‍, വൈശാഖ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ്.

Published by eparu

Prajitha, freelance writer