അടുത്തിടെ മോഹന്‍ലാല്‍ ഒരു വലിയ പ്രഖ്യാപനം നടത്തിയിരുന്നു, താന്‍ സംവിധായകനാകാന്‍ പോവുകയാണെന്ന്. നാല് പതിറ്റാണ്ടുകളുടെ അഭിനയജീവിതത്തില്‍ ഇതാദ്യമായി സൂപ്പര്‍സ്റ്റാര്‍ സിനിമാസംവിധായകനാകുന്നു. 3ഡി സിനിമയാണ് താരം ഒരുക്കുന്നത്. ബാറോസ് എന്ന് പേരിട്ടിരിക്കുന്ന സിനിമ പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലുള്ള മിത്തോളജിക്കല്‍ സിനിമയാണ്. ഇന്ത്യയിലെ ആദ്യത്തെ 3ഡി ഫിലിം മൈ ഡിയര്‍ കുട്ടിച്ചാത്തന് ഒരുക്കിയ ജിജോ പുന്നൂസ് ആണ് കഥ എഴുതിയിരിക്കുന്നത്.
ബാറോസ് ഗാര്ഡിയന് ഓഫ് ഡി’ ഗാമാസ് ട്രഷര്‍ ആണ് ബാറോസ് കഥ, ഒരു പൗരാണിക കഥാപാത്രം 400വര്‍ഷത്തോളം വാസ്കോഡ ഗാമയുടെ നിധിയുടെ കാവല്ക്കാരനായിരുന്നു ബാറോസ്. ഹോളിവുഡില്‍ നിന്നും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുമുള്ള കലാകാരന്മാരെ ഉള്‍പ്പെടുത്തി മാസിവ് സ്കെയില്‍ ആണ് ബാറോസ് ഒരുക്കുക. കാര്യങ്ങള്‍ ശരിയാവുകയാണെങ്കില്‍ ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും.
ആശിര്‍വാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂര്‍ ആണ് സിനിമ നിര്‍മ്മിക്കുക. ഗോവ, പോര്‍ച്ചുഗല്‍ തുടങ്ങിയിടങ്ങളിലും വിദേശ ലൊക്കേഷനുകളിലുമായി സിനിമ ചിത്രീകരിക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ പ്രധാന ഭാഷകളിലേക്കെല്ലാം സിനിമ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. കാസ്റ്റിംഗും മറ്റു പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളും നടന്നു കൊണ്ടിരിക്കുകയാണ്. ഇത് പൂര്‍ത്തിയായ ശേഷം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും.