Categories
Film News

മോഹൻലാലിന്‍റെ ആറാട്ട് ഓണത്തിനെത്തും

കേരളത്തിൽ 50% ആളുകളെ വച്ച് തിയേറ്ററുകൾ പ്രവർത്തിക്കാനാരംഭിച്ചിരിക്കുന്നു. കോവിഡിന് ശേഷം സംസ്ഥാനത്ത് റിലീസ് ചെയ്ത ആദ്യസിനിമ തമിഴ് സൂപ്പർസ്റ്റാർ വിജയുടെ മാസ്റ്റർ ആയിരുന്നു. കഴിഞ്ഞ ദിവസം ജയസൂര്യയുടെ വെള്ളം റിലീസ് ചെയ്തു. കോവിഡ് ലോക്ഡൗണിന് ശേഷം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യമലയാളസിനിമയാണിത്. ഏതാണ്ട് 20ഓളം സിനിമകൾ ഇപ്പോൾ റിലീസിന് തയ്യാറായി നിൽക്കുന്നു.

മരക്കാർ അറബിക്കടലിന്‍റെ സിംഹം, മാർച്ച് 26ന് റിലീസ് ചെയ്യുന്നുവെന്നറിയിച്ചിട്ടുണ്ട്.

മോഹൻലാലിന്‍റെ ഓണം ചിത്രം ആറാട്ട് ആയിരിക്കുമെന്നാണറിയിച്ചിരിക്കുന്നത്. ആഗസ്റ്റ് 12ന് ഓണം സീസണിൽ ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്. സിനിമ നിലവിൽ അവസാനഘട്ട ചിത്രീകരണത്തിലാണ്. സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ ഒരുക്കുന്ന മോഹൻലാൽ നായകനായെത്തുന്ന സിനിമയാണിത്. ഉദയ്കൃഷ്ണയുടേതാണ് തിരക്കഥ. എല്ലാതരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു മാസ് എന്‍റർടെയ്നര്‍ ആയിരിക്കും സിനിമയെന്നാണ് അറിയുന്നത്.